Kerala

സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നു, സ്ത്രീകളുടെ നമ്പർ വാങ്ങി ശൃംഗരിക്കുന്നു: ശശിക്കെതിരായ പരാതി പുറത്തുവിട്ട് അൻവർ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി പുറത്ത് വിട്ട് പിവി അൻവർ. സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്നും കേസുകളിൽ ഒത്തുതീർപ്പുണ്ടാക്കി ലക്ഷങ്ങൾ കൈപ്പറ്റുന്നു എന്നതടക്കം ഗുരുതര ആക്ഷേപങ്ങലാണ് ശശിക്കെതിരെ അൻവർ ഉന്നയിക്കുന്ന പരാതി

സ്വർണക്കടത്തിന്റെ പങ്ക് ശശി പറ്റുന്നു, കച്ചവടക്കാർക്കിടയിലെ സാമ്പത്തിക തർക്കത്തിൽ ഇടപെട്ട് ശശി ലക്ഷങ്ങൾ കൈപ്പറ്റി, കമ്മീഷൻ വാങ്ങി കേസുകൾ ഒത്തുതീർപ്പാക്കുന്നു, രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ തനിക്കെതിരായ കേസിന് പിന്നിലും ശശിയാണ്, മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാനെത്തുന്ന സ്ത്രീകളുടെ ഫോൺ നമ്പർ വാങ്ങി ശൃംഖരിക്കുന്നു തുടങ്ങിയവയാണ് പരാതി

പാർട്ടിക്കാരെ സർക്കാരിൽ നിന്നും അകറ്റി നിർത്തുന്ന ശശിക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. ഓൺലൈൻ സ്ഥാപന ഉടമ പ്രതിയായ കേസ് ഒതുക്കി തീർക്കാൻ എഡിജിപി എംആർ അജിത് കുമാർ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങി. ഒരു കോടി രൂപ യൂറോ ആയി എഡിജിപിയുടെ വിദേശത്തുള്ള സുഹൃത്തന് കൈമാറിയെന്നും അൻവർ ആരോപിക്കുന്നു.

The post സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നു, സ്ത്രീകളുടെ നമ്പർ വാങ്ങി ശൃംഗരിക്കുന്നു: ശശിക്കെതിരായ പരാതി പുറത്തുവിട്ട് അൻവർ appeared first on Metro Journal Online.

See also  ഭിന്നശേഷി വിദ്യാര്‍ഥിക്കെതിരായ എസ് എഫ് ഐ ആക്രമണം; നടപടിയെടുത്തില്ലെങ്കില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍

Related Articles

Back to top button