Kerala

മത്സരിച്ചാലും കെപിസിസി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തുടരും; ഹൈക്കമാൻഡിന്റെ പച്ചക്കൊടി

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് തുടർന്നേക്കും. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ല. ഹൈക്കമാൻഡുമായി സണ്ണി ജോസഫ് ചർച്ച നടത്തി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും, സംഘടനാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ബുദ്ധിമുട്ടില്ലെന്ന് സണ്ണി ജോസഫ് ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. 

ഭരണം ലഭിച്ച് സർക്കാരിൽ പ്രധാന സ്ഥാനത്തേക്ക് പരിഗണിക്കുന്ന വേളയിൽ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാൽ മതിയെന്ന് ധാരണ. സണ്ണി ജോസഫ് മത്സരിക്കുകയാണെങ്കിൽ ബെന്നി ബെഹന്നാന് പകരം ചുമതല നൽകുന്നത് നേതൃത്വം പരിഗണിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. 

മത്സരിച്ചാലും കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ തയ്യാറാണെന്ന് സണ്ണി ജോസഫ് അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് അധ്യക്ഷനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡും. പേരാവൂരിൽ നിന്നാണ് സണ്ണി ജോസഫ് മത്സരിക്കുക. 

See also  സംസ്ഥാനത്ത് ജനുവരി 31-ന് സിനിമാ സമരം; തിയേറ്ററുകൾ അടച്ചിടും, ഷൂട്ടിംഗ് സ്തംഭിക്കും; സിനിമയുമായി നിസഹകരിക്കാൻ സംഘടനകൾ

Related Articles

Back to top button