Kerala

ആരുടെയും കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല; അൻവറിന് മറുപടിയുമായി കെടി ജലീൽ

പിവി അൻവറിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി കെടി ജലീൽ. തനിക്ക് അന്യന്റെ കാലിൽ നിൽക്കേണ്ട ഗതികേടില്ല. ആരിൽ നിന്നും ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. മിസ്റ്റർ പിവി അൻവർ ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല. കെടി ജലീൽ ഒരാളുടെയും കാലിലല്ല നിൽക്കുന്നത്. എന്നും സ്വന്തം കാലിലെ നിന്നിട്ടുള്ളു

2006ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി എന്റെ തൊട്ടടുത്ത മണ്ഡലമായ മങ്കടയിലാണ് മത്സരിച്ചത്. ഒരു ‘വാൾപോസ്റ്റർ’ പോലും അദ്ദേഹത്തോട് സംഭാവന ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. 2016ൽ അബ്ദുറഹിമാനും അൻവറും മൽസരിച്ച ഘട്ടത്തിലും ഒരു സാമ്പത്തിക സഹായം അവരോടും അഭ്യർഥിച്ചിട്ടില്ല. അബ്ദുറഹ്മാനും അൻവറും ലോക്‌സഭയിലേക്ക് പൊന്നാനിയിൽ നിന്ന് മൽസരിച്ച ഘട്ടങ്ങളിൽ, നിരവധി പൊതുയോഗങ്ങളിൽ ഞാൻ തൊണ്ടകീറി പ്രസംഗിച്ചിട്ടുണ്ട്.

ആ സന്ദർഭത്തിലും സ്ഥാനാർത്ഥികളിൽ നിന്നോ തിരഞ്ഞെടുപ്പ് കമ്മിറ്റികളിൽ നിന്നോ കാറിന് എണ്ണയടിക്കാനോ വഴിച്ചെലവിനോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. സ്വന്തം കീശയിൽ നിന്ന് ഇല്ലാത്ത കാശെടുത്താണ് യോഗസ്ഥലങ്ങളിൽ ഓടിയെത്തിയത്. ഒരു പ്രമാണിയുടെയും ഊരമ്മേൽ, ഇന്നോളം ജലീൽ കൂരകെട്ടി താമസിച്ചിട്ടില്ല,’ ജലീൽ പറഞ്ഞു.

 

The post ആരുടെയും കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല; അൻവറിന് മറുപടിയുമായി കെടി ജലീൽ appeared first on Metro Journal Online.

See also  കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ ജയകുമാറിന്

Related Articles

Back to top button