Kerala

മലപ്പുറം വിരുദ്ധ പരാമർശം

ദി ഹിന്ദു പത്രത്തിൽ മുഖ്യമന്ത്രിയുടെ അറിവോ സമ്മതമോ കൂടാതെ മലപ്പുറം വിരുദ്ധ പരാമർശം പ്രസിദ്ധീകരിക്കുമെന്ന് കരുതുന്നില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി ഉന്നയിച്ച വിഷയം നിസാരമായ ാെന്നല്ല. ഇത് അബദ്ധത്തിൽ സംഭവിക്കുന്നതല്ല.

ആരോ കൃത്യമായി പ്ലാൻ ചെയ്തതിന്റെ ഭാഗമായി ഉണ്ടായിട്ടുള്ളതാണ്. ഗുരുതരമായ ഈ ആരോപണത്തിലെ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ല. മലപ്പുറം കേന്ദ്രീകരിച്ച് ചില പോലീസുകാർ നടത്തിയിരുന്ന കുത്സിത പ്രവർത്തനങ്ങളെ കുറിച്ച് നിസാരവത്കരിച്ചാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

കേരളത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ ആസ്ഥാനമായി ചിത്രീകരിക്കാൻ ബിജെപി കുറച്ചുകാലമായി ശ്രമിക്കുകയാണ്. അതിന് വെള്ളവും വളവും ഒഴിച്ചുകൊടുക്കാൻ കഴിയുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

See also  ക്ഷേമ പെൻഷൻ ഒരു ഗഡു അനുവദിച്ച് സർക്കാർ; ബുധനാഴ്ച മുതൽ വിതരണം തുടങ്ങും

Related Articles

Back to top button