Kerala

കീരിക്കാടൻ ജോസ്’ ഇനി ഓ‍ർമ്മ; നടൻ മോഹൻ രാജിന്റെ സംസ്കാരം ഇന്ന്

ചലച്ചിത്ര നടൻ മോഹൻരാജിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ച് മണിയോടുകൂടി തിരുവനന്തപുരം കാഞ്ഞിരംകുളത്തെ തറവാട് വീട്ടുവളപ്പിലായിരിക്കും സംസ്കാരം നടക്കുക.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മോഹൻരാജിന്റെ മരണം. പാർക്കിൻസൺസ് അസുഖ ബാധിതനായതിനെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ഹോസ്പിറ്റൽ നിന്ന് ഏതാനും മാസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് ചികിത്സയ്ക്കായി എത്തിയത്.

കിരീടം എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാളി മനസ്സുകളിൽ കീരിക്കാടൻ ജോസായി മാറിയ അതുല്യ കലാകാരനാണ് മോഹൻരാജ്. ‘കഴുമലൈ കള്ളൻ’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. അതിന് ശേഷം ‘ആൺകളെ നമ്പാതെ’ എന്ന ചിത്രത്തിലും അഭിനയിച്ചു. രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. കിരീടം അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു.

The post കീരിക്കാടൻ ജോസ്’ ഇനി ഓ‍ർമ്മ; നടൻ മോഹൻ രാജിന്റെ സംസ്കാരം ഇന്ന് appeared first on Metro Journal Online.

See also  പോലീസ് അന്വേഷണത്തിൽ വിശ്വാസമെന്ന് നവീൻ ബാബുവിന്റെ കുടുംബം

Related Articles

Back to top button