Kerala

മനാഫിനെ കേസിൽ നിന്നൊഴിവാക്കും

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ലോറി ഉടമ മനാഫിനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കും. മനാഫിന്റെ യൂട്യൂബ് ചാനൽ പരിശോധിച്ചപ്പോൾ അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് നടപടി. മനാഫിനെ കേസിൽ സാക്ഷിയാക്കും

മനാഫിനെതിരെ കേസെടുക്കണമെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നില്ല. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിന്റെ പേര് ഉൾപ്പെടുത്തിയത്. പരാതിയിൽ ചേവായൂർ പോലീസാണ് കേസെടുത്തത്. അർജുന്റെ കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

മനാഫിനെതിരെ പരാതിയില്ലെന്നും മനാഫിന്റെ യൂട്യൂബ് വീഡിയോക്ക് താഴെയും മറ്റ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും അധിക്ഷേപകരമായ കമന്റ് ഇട്ടവർക്കെതിരെയാണ് പരാതിയെന്ന് കുടുംബം മൊഴി നൽകി.

See also  ഇന്നും പെരുമഴ: അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Related Articles

Back to top button