Kerala
അൻവർ ഡിഎംകെയിലേക്ക്: തമിഴ്നാട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: വിവാദങ്ങൾക്കിടെ ഡിഎംകെയിലേക്ക് ചേക്കേറാൻ ഒരുങ്ങി എംഎൽഎ പി.വി. അൻവർ. ഡിഎംകെ നേതാക്കളുമായും തമിഴ്നാട്ടിലെ ലിഗ് നേതാക്കളുമായും അൻവർ ചർച്ച നടത്തി. ചെന്നൈയിലെ കെടിഡിസി റെയിൻ ഡ്രോപ്സ് ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
ഡിഎംകെ രാജ്യസഭാംഗം എം.എം. അബ്ദുള്ള, മുസ്ലീം ലീഗ് തമിഴ്നാട് ജനറൽ സെക്രട്ടറി കെ.എ.എം. മുഹമ്മദ് അബൂബക്കർ, എന്നിവരുമായാണ് ചർച്ച നടത്തിയത്. കൂടിക്കാഴ്ചയെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
The post അൻവർ ഡിഎംകെയിലേക്ക്: തമിഴ്നാട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി appeared first on Metro Journal Online.