Kerala

സിദ്ധിഖ് ഇന്ന് ചോദ്യം ചെയ്യലിന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖ് ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക സംഘം സിദ്ധിഖിന് നോട്ടീസ് നൽകിയിരുന്നു. സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ ഹാജരാകാൻ തയ്യാറാണെന്ന് കാണിച്ച് സിദ്ധിഖ് അന്വേഷണസംഘത്തിന് ഇ മെയിൽ ചെയ്തിരുന്നു. പിന്നാലെയാണ് പോലീസ് നോട്ടീസ് നൽകിയത്

സിദ്ധിഖിനെ ഇന്ന് ചോദ്യം ചെയ്ത് വിട്ടയക്കും. ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പോലീസ് നോട്ടീസ് നൽകാത്ത സാഹചര്യത്തിലാണ് സിദ്ധിഖ് കത്ത് നൽകിയത്. 22ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി വീണ്ടും പരിഗണിക്കുമ്പോൾ ഇ മെയിൽ ചെയ്ത കാര്യം അറിയിക്കാനായിരുന്നു സിദ്ധിഖിന്റെ നീക്കം

എന്നാൽ ഇതിനിടെയാണ് അന്വേഷണസംഘം ഹാജരാകാൻ സിദ്ധിഖിന് നോട്ടീസ് നൽകിയത്. 2016ൽ മസ്‌കറ്റ് ഹോട്ടലിൽ വെച്ച് സിദ്ധിഖ് ബലാത്സംഗം ചെയ്‌തെന്നാണ് യുവനടിയുടെ പരാതി. നേരത്തെ പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

The post സിദ്ധിഖ് ഇന്ന് ചോദ്യം ചെയ്യലിന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും appeared first on Metro Journal Online.

See also  അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്ക് 19 വർഷം കഠിന തടവ്

Related Articles

Back to top button