National

കാശ്മീരികളുടെ വരുമാനം മുടക്കുകയായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യം; ഇത്ര വലിയ തിരിച്ചടി അവർ പ്രതീക്ഷിച്ചില്ല

മനുഷ്യത്വത്തിനും പാവപ്പെട്ടവരുടെ ഉപജീവന മാർഗത്തിനും പാക്കിസ്ഥാൻ എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ കലാപമുണ്ടാക്കാനാണ് പാക്കിസ്ഥാൻ പഹൽഗാം ഭീകരാക്രമണത്തിലൂടെ പദ്ധതിയിട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഇത്ര വലിയ തിരിച്ചടി കിട്ടുമെന്ന് പാക്കിസ്ഥാൻ ഒരിക്കലും കരുതിയില്ല

ഓപറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തു. ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണം പാക്കിസ്ഥാൻ മനുഷ്യത്വത്തിന് എതിരാണെന്നതിന് ഉദാഹരണമാണ്. മനുഷ്യത്വത്തിന്റെയും കാശ്മീരിലെ സാമുദായിക ഐക്യത്തെയുമാണ് പാക്കിസ്ഥാൻ ആക്രമിച്ചത്

ഇന്ത്യയിൽ കലാപമുണ്ടാക്കുകയും കഠിനാധ്വാനികളായ കാശ്മീരികളുടെ വരുമാനം മുടക്കുകയുമായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യം. അതാണ് അവർ വിനോദസഞ്ചാരികളെ ആക്രമിച്ചത്. എന്നാൽ ഇന്ത്യ ഇത്രയും ആഴത്തിൽ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ കരുതിയിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു

See also  ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും

Related Articles

Back to top button