Kerala

ബലാത്സംഗ പരാതിയിൽ കഴമ്പില്ലെന്ന് സർക്കാർ

മലപ്പുറം മുൻ എസ് പി സുജിത് ദാസ്, സിഐ വിനോദ് എന്നിവർക്കെതിരെയുള്ള ബലാത്സംഗ പരാതിയിൽ കഴമ്പില്ലെന്നും വീട്ടമ്മയുടേത് കള്ളപ്പരാതിയാണെന്നും സർക്കാർ ഹൈക്കോടതിയിൽ. പരാതിക്കാരിയുടെ മൊഴികൾ പരസ്പര വിരുദ്ധമാണെന്നും പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സർക്കാർ അറിയിച്ചു

എസ് പി അടക്കമുള്ളവർക്കെതിരെ കേസെടുക്കാനുള്ള തെളിവില്ല. സംഭവം നടന്ന സ്ഥലങ്ങൾ, തീയതി എന്നിവയിലെല്ലാം പരാതിക്കാരിയുടെ മൊഴികൾ പരസ്പര വിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ സിഡിആർ അടക്കം പരിശോധിച്ചു. കേസെടുക്കാനുള്ള യാതൊരു തെളിവുമില്ല

വ്യാജപരാതിയിൽ കേസെടുത്താൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും സർക്കാർ അറിയിച്ചു. പരാതിക്കാരിയുടെ ഹർജി തള്ളണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ബലാത്സംഗ പരാതി നൽകിയിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് വീട്ടമ്മ നൽകിയ ഹർജിയിലാണ് സർക്കാർ വിശദീകരണം.

See also  മദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദേശം ഭരണഘടനാ വിരുദ്ധം

Related Articles

Back to top button