Kerala

ഫോർട്ട് കൊച്ചിയിൽ പ്രശസ്തമായ പൗരാണിക ഹോട്ടലിൽ വൻ തീപിടിത്തം; കോഡർ ഹൗസിന്റെ മുകൾ നില കത്തിനശിച്ചു

എറണാകുളം ഫോർട്ട് കൊച്ചിയിൽ ഹോട്ടലിൽ തീപിടിത്തം. തീപിടിച്ചത് കോഡർ ഹൗസ് ഹോട്ടലിന്റെ മുകൾ നിലയിൽ. ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപിടിച്ചത്. മുകളിലെ നിലയിൽ നിന്ന് മറ്റ് നിലകളിലേക്ക് തീ പടരുന്നുണ്ട്. ആളപായമില്ല. ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 

ഫോർട്ട് കൊച്ചിയിലെ പൗരാണിക കെട്ടിടമാണിത്. കെട്ടിടത്തിന് 200 വര്‍ഷം പഴക്കമുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മട്ടാഞ്ചേരിയില്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സാണ് തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മൂന്ന് നിലകളുള്ള ഹോട്ടലിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. ഹേറിറ്റേജ് ഹോട്ടലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 

1808ല്‍ പണ കഴിപ്പിച്ച കെട്ടിടമാണിത്. ഫോർട്ട് കൊച്ചിയിലെ ടവർ റോഡിൽ സ്ഥിതിചെയ്യുന്ന കൊഡർ ഹൗസ്, റെഡ് ബ്രിക്ക് ഡിസൈനിലും ഇൻഡോ-പോർച്ചുഗീസ് ശൈലിയിൽ നിർമിച്ച പൈതൃക കെട്ടിടമാണ്.

See also  പഴയവീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണു; പാനൂരിൽ യുവാവിന് ദാരുണാന്ത്യം

Related Articles

Back to top button