മലപ്പുറം പരാമർശം, ഫോൺ ചോർത്തൽ: ഡിജിപിയും ചീഫ് സെക്രട്ടറിയും ഗവർണർക്ക് എന്ത് വിശദീകരണം നൽകും

ദി ഹിന്ദു പത്രത്തിലെ അഭിമുഖത്തിൽ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശ വിവാദത്തിലും പിവി അൻവറിന്റെ ഫോൺ ചോർത്തൽ വിവാദത്തിലും ഡിജിപിയും ചീഫ് സെക്രട്ടറിയും ഗവർണർക്ക് ഇന്ന് വിശദീകരണം നൽകണം. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ നേരത്തെ തന്നെ ആവശ്യപ്പെട്ട വിശദീകരണത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഗവർണർ ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തിയത്
ഇന്ന് വൈകിട്ട് നാല് മണിയോടെ രാജ് ഭവനിൽ എത്തിച്ചേരാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാല കേസുകൾ വിശദീകരിക്കണമെന്നും ഇതിൽ ദേശവിരുദ്ധ ശക്തികൾ ആരെന്ന് വ്യക്തമാക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും ഗവർണർ ആവശ്യപ്പെടുന്നു
ഡിജിപിയുടെയും ചീഫ് സെക്രട്ടറിയുടെയും വിശദീകരണം കേട്ട ശേഷം മറ്റ് നടപടികളിലേക്ക് രാജ് ഭവൻ കടക്കും. വിഷയത്തില്‍ അസാധാരണ നടപടിയാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
The post മലപ്പുറം പരാമർശം, ഫോൺ ചോർത്തൽ: ഡിജിപിയും ചീഫ് സെക്രട്ടറിയും ഗവർണർക്ക് എന്ത് വിശദീകരണം നൽകും appeared first on Metro Journal Online.