Kerala

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; മാപ്പ് പറഞ്ഞ് പിവി അൻവർ

മുഖ്യമന്ത്രിക്കെതിരെ ഇന്ന് നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പിവി അൻവർ. നാക്കുപിഴയാണ് ഉണ്ടായതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അൻവർ വിശദീകരിക്കുന്നു. പിണറായി അല്ല, പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും എന്ന് മാധ്യമങ്ങളോട് പറഞ്ഞ പരാമർശത്തിലാണ് മാപ്പ് പറച്ചിൽ

നിയമസഭാ മന്ദിരത്തിന് മുന്നിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിൽ എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു. സഭ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോൾ എന്റെ ഓഫീസാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കുറിച്ച് പിണറായി അല്ല, പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും എന്ന പരാമർശമുണ്ടായി

അപ്പന്റെ അപ്പൻ എന്ന രീതിയിൽ അല്ല ഉദ്ദേശിച്ചത്. എന്നെ കള്ളനാക്കി കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനോട് എത്ര വലിയ ആളായാലും പ്രതികരിക്കുമെന്നാണ് ഉദ്ദേശിച്ചത്. എന്റെ വാക്കുകൾ അങ്ങനെ ആയിപ്പോയതിൽ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബവത്തോടും മാപ്പ് ചോദിക്കുന്നു എന്ന് പിവി അൻവർ വീഡിയോയിൽ പറഞ്ഞു.

The post മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; മാപ്പ് പറഞ്ഞ് പിവി അൻവർ appeared first on Metro Journal Online.

See also  ക്ഷേമ പെൻഷൻ ഒരു ഗഡു അനുവദിച്ച് സർക്കാർ; ബുധനാഴ്ച മുതൽ വിതരണം തുടങ്ങും

Related Articles

Back to top button