Kerala
കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; ബോധവത്കരണമാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി ഗണേഷ് കുമാർ

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇക്കാര്യം നടപ്പാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ല. നിയമത്തിൽ പറയുന്ന കാര്യം ട്രാൻസ്‌പോർട്ട് കമ്മീഷണർ പറഞ്ഞെന്നേയുള്ളു. എന്നാൽ ബലം പ്രയോഗിച്ച് നടപ്പാക്കില്ല.
ബോധവത്കരണമാണ് ഉദ്ദേശിച്ചത്. ഫൈൻ ഈടാക്കില്ല. ചർച്ചയാകട്ടെ എന്ന് മാത്രമേ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉദ്ദേശിച്ചിട്ടുള്ളു. കൂടിയാലോചന നടത്താൻ താൻ ഇവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു
The post കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; ബോധവത്കരണമാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി ഗണേഷ് കുമാർ appeared first on Metro Journal Online.