Kerala

സസ്‌പെൻഷൻ കഴിഞ്ഞ് തിരികെ ജോലിക്ക് കയറിയ അന്ന് തന്നെ ഡിഎംഒ കൈക്കൂലി കേസിൽ പിടിയിൽ

സസ്‌പെൻഷൻ കഴിഞ്ഞ് തിരികെ ജോലിക്ക് കയറിയ അന്ന് തന്നെ ഇടുക്കി ഡിഎംഒ കൈക്കൂലി കേസിൽ അറസ്റ്റിൽ. ഇടുക്കി ഡിഎംഒ ഡോക്ടർ എൽ മനോജാണ് വിജിലൻസിന്റെ പിടിയിലായത്. മൂന്നാർ ചിത്തിരപുരത്തെ ഹോട്ടലിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതായുമായി ബന്ധപ്പെട്ട് 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്

ഡിഎംഒയുടെ ഡ്രൈവർ രാഹുൽ രാജിന്റെ ഗൂഗിൾ അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്. ഡ്രൈവർ രാഹുൽ രാജിനെ കോട്ടയത്ത് വെച്ച് വിജിലൻസ് കസ്റ്റഡിയിലെടുത്തു. ഗുരുതര പരാതികളെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന മനോജ് ഇന്നാണ് സർവീസിൽ തിരികെ കയറിയത്.

The post സസ്‌പെൻഷൻ കഴിഞ്ഞ് തിരികെ ജോലിക്ക് കയറിയ അന്ന് തന്നെ ഡിഎംഒ കൈക്കൂലി കേസിൽ പിടിയിൽ appeared first on Metro Journal Online.

See also  എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് വിഡി സതീശന് വേണ്ടിയെന്ന്‌ പിവി അൻവർ

Related Articles

Back to top button