ഇടുക്കി ഇരട്ടയാറിൽ വീടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

ഇടുക്കി ഇരട്ടയാർ നാലുമുക്കിൽ വീടിന് തീപിപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. നാലുമുക്ക് ചക്കാലക്കൽ ജോസപിന്റെ വീടിനോട് ചേർന്നുള്ള സ്‌റ്റോർ റൂമായി ഉപയോഗിക്കുന്ന പഴ വീടിന് തീപിടിച്ചാണ് നാശനഷ്ടം സംഭവിച്ചത്. റബർ ഷീറ്റ് ഉണങ്ങുന്നതിനിടെ പുകപ്പുരയിൽ നിന്നും തീ പിടിച്ചതാകാമെന്നാണ് നിഗമനം
ഏലം, കാപ്പി, കുരുമുളക് അടക്കമുള്ള മലഞ്ചരക്ക് ഉത്പന്നങ്ങൾ ഇവിടെ സൂക്ഷിച്ചിരുന്നു. ഇതെല്ലാം കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് തീപിടിത്തമുണ്ടായത്.
കട്ടപ്പനയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആർക്കും ആളപായമില്ല. എംഎം മണിയുടെ ഗൺമാനായ അൽഫോൺസും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.
The post ഇടുക്കി ഇരട്ടയാറിൽ വീടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം appeared first on Metro Journal Online.