Kerala

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സ്ത്രീവിരുദ്ധ സർക്കാരെന്ന് സതീശൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ വിമർശനവുമായി പ്രതിപക്ഷം. സ്ത്രീവിരുദ്ധ സർക്കാർ ആണ് ഇപ്പോൾ ഭരിക്കുന്നതെന്നും ഈ വിഷയം ചർച്ച ചെയ്യാത്തത് കേരള നിയമസഭക്ക് അപമാനമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.

സ്ത്രീകളെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്യില്ലെന്ന് പറയുന്നത് സർക്കാരിന് തന്നെ നാണക്കേടാണ്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത് ഞെട്ടൽ ഉണ്ടാക്കുന്ന കാര്യമാണെന്നും സതീശൻ പറഞ്ഞു. നാണക്കേടിന്റെ പേരാണ് എൽഡിഎഫ് സർക്കാർ എന്ന് കെകെ രമ പറഞ്ഞു. നാലേമുക്കാൽ വർഷം ഹേമ കമ്മിറ്റി റിപ്പോർട്ട് ഫ്രീസറിൽ വെച്ചു. ഇരകളുടെ പേര് പറഞ്ഞ് വേട്ടക്കാർക്ക് തണലൊരുക്കുകയാണ് സർക്കാരെന്നും രമ വിമർശിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ട് അടിയന്തര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നെങ്കിലും സ്പീക്കർ അനുമതി നിഷേധിക്കുകായിരുന്നു. കെകെ രമയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

The post ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സ്ത്രീവിരുദ്ധ സർക്കാരെന്ന് സതീശൻ appeared first on Metro Journal Online.

See also  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Related Articles

Back to top button