തിരുവമ്പാടി കെഎസ്ആർടിസി അപകടം: ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒയെ തള്ളി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ബസ് തോട്ടിലേക്ക് മറിഞ്ഞത് ഡ്രൈവറുടെ കുഴപ്പം കൊണ്ടല്ലെന്നും ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു
ബസിന്റെ ടയറുകൾക്കും ബ്രേക്കിനും തകരാർ ഇല്ലെന്നും ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം എന്നുമായിരുന്നു മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടി ഭാഗത്തേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് കാളിയമ്പുഴയിലേക്ക് മറിഞ്ഞത്
അപകടത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിൽപ്പെട്ട ബസിന് സാങ്കേതിക തകരാറില്ലെന്ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് സംഘം കണ്ടെത്തിയിരുന്നു.
The post തിരുവമ്പാടി കെഎസ്ആർടിസി അപകടം: ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി appeared first on Metro Journal Online.