National

കുംഭമേളയിൽ ഭക്തർക്കുള്ള ഭക്ഷണത്തിൽ ചാരം വാരിയിട്ടു; പോലീസുദ്യോഗസ്ഥന് സസ്‌പെൻഷൻ

മഹാ കുംഭമേളയിൽ ഭക്തർക്കായി വിളമ്പുന്ന ചാരം കലർത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ പോലീസുകാരന് സസ്‌പെൻഷൻ. സോറോൺ സ്‌റ്റേഷൻ ഇൻ ചാർജ് ബ്രിജേഷ് കുമാർ തിവാരിയെയാണ് സസ്‌പെൻഡ് ചെയ്തത്. പാകം ചെയ്യുന്ന ഭക്ഷണത്തിൽ തിവാരി ചാരം വാരിയിടുന്ന വീഡിയോ പുറത്തുവന്നിരുന്നു.

സ്റ്റൗവിൽ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുന്നതിനിടെ തിവാരി ചാരം കലർത്തുന്നത് വ്യക്തമാണ്. വീഡിയോ പകർത്തിയ ആൾ ഇത് എക്‌സിൽ പങ്കുവെക്കുകയും ഗംഗാനഗർ ഡിസിപിയെ ടാഗ് ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡിസിപി തിവാരിയെ സസ്‌പെൻഡ് ചെയ്തത്

കുംഭമേളയിൽ ഭക്ഷണവും വെള്ളവും നൽകാനുള്ള നല്ല ശ്രമങ്ങൾ രാഷ്ട്രീയ വിരോധത്താൽ തടസ്സപ്പെടുത്തുന്നത് ദൗർഭാഗ്യകരമാണെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പ്രതികരിച്ചു. കുംഭമേളയിൽ ഭക്തർക്ക് സൗജന്യമായും മിതമായ നിരക്കിലും ഭക്ഷണം നൽകുന്നതിന് വ്യക്തികളും വിവിധ ഗ്രൂപ്പുകളും സംഘടനകളും കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിച്ചിട്ടുണ്ട്.

See also  സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി; എവിടെ എങ്ങനെ എപ്പോള്‍ തിരിച്ചടിക്കണമെന്ന് സൈന്യത്തിന് തീരുമാനിക്കാം

Related Articles

Back to top button