Kerala

നവരാത്രി: കേരളത്തിലേക്ക് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍

കൊച്ചി: നവരാത്രി തിരക്ക് കണക്കിലൊടുത്ത് കൂടുതൽ സ്പെഷൻ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ.

ചെന്നൈ സെൻട്രൽ – കോട്ടയം, ചെന്നൈ എഗ്‌മൂർ – കന്യാകുമാരി റൂട്ടുകളിൽ ആണ് സ്പെഷൻ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയത്തേക്കുള്ള സർവീസുകൾ ഇന്ന് (10.11.2024) രാത്രി 11.55ന് ചെന്നെെ സെൻട്രലിൽ നിന്ന് പുറപ്പെടും.

നാളെ (11.11.2024) ഉച്ചയ്ക്ക് 1.45ന് ട്രെയിൽ കോട്ടയത്ത് എത്തും. കോട്ടയത്ത് നിന്നും ചെന്നെെയിലേക്ക് സർവീസുകൾ ഉണ്ടായിരിക്കും.

വൈകിട്ട് 4.45ന് കോട്ടയത്ത് നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.20ന് ചെന്നെെ സെൻട്രലിലെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ ആണ് ഈ ട്രയിനിന് സ്റ്റോപ്പുകൾ ഉള്ളത്.

The post നവരാത്രി: കേരളത്തിലേക്ക് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍ appeared first on Metro Journal Online.

See also  സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന്റെ വില 73,000 കടന്നു

Related Articles

Back to top button