Kerala

ശബരിമല വിഷയം മുതലെടുക്കാന്‍ ബി ജെ പി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ശബരിമല വിഷയം ആളിക്കത്തിക്കാന്‍ തയ്യാറെടുത്ത് ബി ജെ പി.

ശബരിമല തീര്‍ഥാടന വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അനാസ്ഥ കാട്ടുന്നു എന്നാരോപിച്ച് ഹൈന്ദവ സംഘടനകള്‍ സംയുക്ത യോഗം ഈ മാസം 16ന് പന്തളത്ത് വെച്ച് ചേരും. സമരപരിപാടികളും ബോധവല്‍ക്കരണവും നടത്താനാണ് തീരുമാനം. തിരുവാഭരണ മാളികയില്‍ നാമജപ പ്രാര്‍ഥനയും നടത്തും.

പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ വിവിധ അയ്യപ്പഭക്ത സംഘടനകളുടെ ഭാരവാഹികള്‍ നടത്തിയ യോഗത്തിലാണ് തീരുമാനം. ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും ഇതേ സമര നീക്കമാണ് സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയത്.

തീര്‍ഥാടകര്‍ കൊടിയ പീഡനം അനുഭവിക്കുന്നുണ്ടെന്നും ശബരിമലയില്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്നും സംഘടനകള്‍ വ്യക്തമാക്കി.

 

The post ശബരിമല വിഷയം മുതലെടുക്കാന്‍ ബി ജെ പി appeared first on Metro Journal Online.

See also  ഇൻഡിഗോയുമായുള്ള സമരത്തേക്കാൾ വലുത് സീതാറാം യെച്ചൂരിയെന്ന് ഇപി ജയരാജൻ

Related Articles

Back to top button