Kerala

ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ദി ഹിന്ദു പത്രത്തിലെ വിവാദ അഭിമുഖം ഉയര്‍ത്തിപ്പിടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

സര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ലെന്നും കത്തില്‍ പറയാത്ത കാര്യങ്ങള്‍ ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു എന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടിയായി പറഞ്ഞു. പൊലീസ് വെബ്‌സൈറ്റില്‍ ഉണ്ടെന്ന് പറഞ്ഞ് ഗവര്‍ണര്‍ ഉയര്‍ത്തിക്കാട്ടിയ കാര്യങ്ങള്‍ തെറ്റ് ആണെന്നും പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അത്തരത്തില്‍ ഒരു കാര്യവുമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

തനിക്ക് വിശ്വാസ്യത ഇല്ലെന്ന ആരോപണത്തിലും മുഖ്യമന്ത്രി പ്രതിഷേധം അറിയിച്ചു. സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നു എന്ന് താന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

The post ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി appeared first on Metro Journal Online.

See also  ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു

Related Articles

Back to top button