Kerala

പൊള്ളാച്ചിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞു; മലയാളികളായ അമ്മയും മകനും മരിച്ചു

പൊള്ളാച്ചി ആനമല ഗോവിന്ദാപുരം റോഡിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മലയാളികളായ അമ്മയും മകനും മരിച്ചു. തിരുപ്പൂർ കുളത്ത്പാളയം അണൈ പുതുരിലെ ആശ(41), മകൻ അനൂപ് രാജ(4) എന്നിവരാണ് മരിച്ചത്. കൊല്ലങ്കോട്ടെ മീൻകുളത്തി അമ്മൻ ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനായി വരുമ്പോഴാണ് അപകടം

ആശയുടെ മറ്റ് മക്കളായ അശ്വതി(21), അബിലേശ്വരൻ(15) എന്നിവരും കാറിലുണ്ടായിരുന്നു. അബിലേശ്വരന്റെ കൈയ്ക്ക് പൊട്ടലുണ്ട്. ഇവരുടെ ബന്ധു വിമൽരാജാണ് കാറോടിച്ചിരുന്നത്. ഗോവിന്ദാപുരം റോഡ് പാപ്പാത്തി പള്ളം ഭാഗത്ത് എത്തിയപ്പോളാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത്

റോഡിന് ഇടതുവശത്തെ തെങ്ങിൽ ഇടിച്ച കാർ സമീപത്തേക്കുള്ള പാടത്തേക്ക് മറിയുകയായിരുന്നു. ആശയും അനൂപും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

The post പൊള്ളാച്ചിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞു; മലയാളികളായ അമ്മയും മകനും മരിച്ചു appeared first on Metro Journal Online.

See also  ഇ.ഡി റെയ്ഡ് ചിലർക്ക് മനസംതൃപ്തി നൽകി; രാഹുൽ ​ഗാന്ധിക്ക് സന്തോഷമായി കാണും: തുറന്നടിച്ച് പിണറായി വിജയൻ

Related Articles

Back to top button