Kerala

പി പി ദിവ്യക്കെതിരെ വിഡി സതീശൻ

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം കൊലപാതകത്തിന് തുല്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നവീൻ ബാബുവിനെ അപമാനിക്കും വിധം സംസാരിച്ചു. ഇത് കൊലപാതകത്തിന് തുല്യമായ സംഭവമാണ്

അഴിമതിക്കാരനെന്ന് പ്രതിപക്ഷ സംഘടനകൾക്ക് പോലും അഭിപ്രായമില്ലാത്ത ആളായിരുന്നു നവീൻ ബാബു. ക്ഷണിക്കപ്പെടാതെ വന്ന് അപമാനിച്ച് മടങ്ങുന്ന പെരുമാറ്റമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും സതീശൻ പറഞ്ഞു

പിപി ദിവ്യ കഴിഞ്ഞ ദിവസം നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് അദ്ദേഹത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.

See also  അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം

Related Articles

Back to top button