Kerala

എഡിജിപി അജിത് കുമാർ-ആർഎസ്എസ് കൂടിക്കാഴ്ച; അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ വെച്ച് മുഖ്യമന്ത്രി

എഡിഡിപി എംആർ അജിത് കുമാറിന്റെ ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച ഡിജിപിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയിൽ വെച്ചു. സ്വകാര്യ സന്ദർശനമാണെന്ന എഡിജിപിയുടെ വാദം തള്ളുന്നതാണ് റിപ്പോർട്ട്. കൂടിക്കാഴ്ച സർവീസ് നേട്ടങ്ങൾക്ക് വേണ്ടിയാണെങ്കിൽ ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്

മാമി തിരോധാന കേസിൽ അന്വേഷണ മേൽനോട്ടത്തിൽ അജിത് കുമാറിന് വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. അൻവറിന്റെ മറ്റ് ആരോപണങ്ങൾ റിപ്പോർട്ടിൽ തള്ളുന്നുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനം അനുസരിച്ചാണ് സഭ സമ്മേളനം തീരുന്ന ഇന്ന് റിപ്പോർട്ട് മേശപ്പുറത്ത് വെച്ചത്

എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണന്റെ സബ് മിഷന്റെ മറുപടിയിലാണ് മുഖ്യമന്ത്രി റിപ്പോർ്ടട് പരസ്യമാക്കിയത്. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

The post എഡിജിപി അജിത് കുമാർ-ആർഎസ്എസ് കൂടിക്കാഴ്ച; അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ വെച്ച് മുഖ്യമന്ത്രി appeared first on Metro Journal Online.

See also  സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സിദ്ധിഖ്; താരം ഒളിവിലെന്ന് സൂചന

Related Articles

Back to top button