Kerala

സ്വര്‍ണക്കടത്തില്‍ എ ഡി ജി പി. പി വിജയന് ബന്ധം

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി പി. വിജയനെതിരെ ഗുരുതര ആരോപണവുമായി എം.ആര്‍ അജിത് കുമാര്‍. വിജയന് കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും ഇക്കാര്യം സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നുമാണ് ആരോപണം. ഡിജിപിക്ക് നല്‍കിയ മൊഴിയിലാണ് അജിത് വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഗുരുതരമായ ആരോപണങ്ങളുള്ള മൊഴി ഉള്‍പ്പെടുത്തിയത്.

സ്വര്‍ണകടത്തില്‍ തീവ്രവാദവിരുദ്ധ സ്‌ക്വാഡിലെ ചില അംഗങ്ങള്‍ക്ക് പങ്കുണ്ടെന്നും സുജിത് ദാസ് തന്നെ അറിയിച്ചിരുന്നതായും ഇതിന് ശേഷമാണ് സ്വര്‍ണക്കടത്തിനെതിരെ കര്‍ശന നടപടിക്ക് താന്‍ നിര്‍ദേശിച്ചതെന്നും അജിത് വ്യക്തമാക്കി.

See also  കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

Related Articles

Back to top button