മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. കേസിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു.
കേസിൽ സിപിഎം-ബിജെപി ഒത്തുകളിയുണ്ടെന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സർക്കാർ അപ്പീൽ നൽകിയത്. സഭയിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് സർക്കാർ അപ്പീൽ നൽകിയതായി മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയിരുന്നു
മഞ്ചേശ്വരം കോഴക്കേസിൽ സുരേന്ദ്രൻ അടക്കമുള്ള എല്ലാ പ്രതികളെയും കാസർകോട് ജില്ലാ സെഷൻഡസ് കോടതി വെറുതെ വിട്ടിരുന്നു. അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും വിധിപകർപ്പിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
The post മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു appeared first on Metro Journal Online.