Kerala

ക്ഷേത്രോത്സവത്തിനിടെ എസ്‌ഐയെ മർദിച്ചെന്ന് പരാതി; സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്

തിരുവനന്തപുരം വെള്ളറടയിൽ ക്ഷേത്രോത്സവത്തിനിടെ എസ്‌ഐയെ സിപിഎം ലോക്കൽ സെക്രട്ടറി മർദിച്ചതായി പരാതി. വെള്ളറട എസ്‌ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയെ തുടർന്ന് സിപിഎം ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തു

ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. വെള്ളറട ചൂണ്ടിക്കൽ ക്ഷേത്രോത്സവത്തിലെ ഘോഷയാത്ര ജംഗ്ഷനിലെത്തിയപ്പോൾ സിപിഎം ലോക്കൽ സെക്രട്ടറിയടക്കമുള്ള സംഘം നൃത്തം ചെയ്തത് ഗതാഗത കുരുക്കുണ്ടാക്കിയിരുന്നു. ഇവിടെ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതോടെയാണ് പ്രകോപിതരായി മർദിച്ചത്

പ്രദീപ് അടക്കം മൂന്ന് പേരാണ് എസ്‌ഐയെ മർദിച്ചത്. എസ്‌ഐയെ നിലത്തിട്ട് ചവിട്ടിയെന്നും പരാതിയുണ്ട്. പിന്നീട് എസ്‌ഐയെ ചികിത്സ തേടാനും സിപിഎം പ്രവർത്തകർ അനുവദിച്ചില്ലെന്നാണ് പരാതി
 

See also  അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസ്; സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി

Related Articles

Back to top button