Kerala

സരിൻ പോകരുതെന്നാണ് ആഗ്രഹം, ആരെയും പിടിച്ച് നിർത്താനുമില്ലെന്ന് കെ സുധാകരൻ

ഡോ. പി സരിന്റെ അപ്രതീക്ഷിത നീക്കത്തിൽ പ്രതികരിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. പി സരിൻ പോകരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം. ആ കാര്യം ഞങ്ങൾ സരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ആരെയും പിടിച്ചു കെട്ടി നിർത്താൻ പറ്റിലല്ലോയെന്നും പോകുന്നവർ പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. സരിന്റെ കാര്യം സരിൻ ആണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്രസമ്മേളനത്തിൽ പാർട്ടി വിരുദ്ധത ഉണ്ടോയുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കിൽ നടപടിയെടുക്കും. വിട്ടുപോകുന്ന ആൾക്കെതിരെ നടപടി എടുത്തിട്ടും കാര്യമില്ലല്ലോ. പാർട്ടിതലത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കും. സുധീർ ആടി ഉലഞ്ഞ് നിൽക്കുന്ന ആളാണ്. സുധീറിൽ ഞങ്ങൾക്ക് പ്രതീക്ഷയുമില്ല.

കോൺഗ്രസിനെ പോലുള്ള പാർട്ടിയിൽ ഇതുപോലുള്ള ആളുകൾ ഉണ്ടാകും. സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കുന്നില്ലെന്ന് പറയുമ്പോൾ ആരെങ്കിലും കൊടുക്കുന്ന ഓഫർ പുറത്തുപോകും. കോൺഗ്രസിനോട് ആഭിമുഖ്യം ഉണ്ടെങ്കിൽ കോൺഗ്രസിൽ നിൽക്കുകയെന്നും കെ സുധാകരൻ ഓർമിപ്പിച്ചു.

 

The post സരിൻ പോകരുതെന്നാണ് ആഗ്രഹം, ആരെയും പിടിച്ച് നിർത്താനുമില്ലെന്ന് കെ സുധാകരൻ appeared first on Metro Journal Online.

See also  യാത്രയയപ്പ് ചടങ്ങിൽ ദിവ്യ എത്തിയത് എങ്ങനെ; ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെപി ഉദയഭാനു

Related Articles

Back to top button