Kerala

പി പി ദിവ്യയെ ഇന്ന് ചോദ്യം ചെയ്‌തേക്കും

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ പി പി ദിവ്യയെ പോലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും. ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിന്റെ മൊഴിയും രേഖപ്പെടുത്തും. കൂടുതൽ പേരെ പ്രതി ചേർക്കുന്ന കാര്യവും ആലോചനയിലുണ്ട്

പി പി ദിവ്യയെ ഇന്നലെ രാത്രി ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. അതേസമയം പ്രശാന്ത് ഉന്നയിച്ച കൈക്കൂലി പരാതിയിലും പെട്രോൾ പമ്പ് അപേക്ഷ നൽകിയത് അടക്കമുള്ള വിഷയങ്ങളിലും വിജിലൻസിന്റെ കോഴിക്കോട് യൂണിറ്റ് ഇന്ന് അന്വേഷണം ആരംഭിക്കും

പത്തനംതിട്ടയിലേക്കുള്ള സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിനിടെയാണ് ക്ഷണിക്കാതെ കയറി വന്ന പി പി ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് നവീൻ ബാബുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

See also  ഏഴ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി

Related Articles

Back to top button