Kerala

കിടിലന്‍ ഫിറോസ് ശബരിമലയില്‍; കമന്റ് ബോക്‌സില്‍ പൊങ്കാലയും അനുമോദനവും

പത്തനംതിട്ട: ബിഗ്‌ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സോഷ്യല്‍ മീഡിയ താരം കിടിലന്‍ ഫിറോസ് മാലയിട്ട് ശബരിമലയില്‍. ശബരിമല ദര്‍ശനം നടത്തുന്നതിന്റെ വീഡിയോ ഫിറോസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായതോടെ കമന്റ് ബോക്‌സില്‍ ഫോളോവേഴ്‌സ് തമ്മില്‍ തല്ലുകയാണ്.

മാലയിട്ട്, ഇരുമുടി കെട്ടുമായി മലയ്ക്ക് പോകുന്നതിന്റെ വീഡിയോക്കൊപ്പം ‘പുലര്‍ച്ചെ, ആഗ്രഹത്തിന്റെ കഠിനമല കയറി, ക്ഷമയുടെ കൊടും കാടുകളില്‍ അഹം ത്യജിച്ച്, മഞ്ഞും മഴയും, നോവും വിയര്‍പ്പും കഴിഞ്ഞു പതിനെട്ടാം പടി കയറി മുന്നിലെത്തിയപ്പോള്‍ കാണാന്‍ വന്നതാരെ ആണോ ആ പ്രകാശം പറഞ്ഞത് -അത് നീയാകുന്നു എന്നാണ്
തത്വമസി
പരക്കട്ടെ പ്രകാശം’ എന്ന ക്യാപ്ഷനും ഇട്ടു.

എഡിറ്റഡ് വീഡിയോയായതാണ് കമന്റ് ബോക്‌സിലെ ചിലരെ ചൊടിപ്പിച്ചത്.

‘അന്യമതസ്ഥരെയും അന്യമതത്തെയും ബഹുമാനിക്കണം എന്ന് തന്നെയാണ് ഞങ്ങള്‍ പഠിച്ചത് പക്ഷേ മുസ്ലിമാണെങ്കില്‍ മുസ്ലിമായി ഹിന്ദുവാണെങ്കില്‍ ഹിന്ദുവായും ക്രിസ്ത്യന്‍ ആണെങ്കില്‍ ക്രിസ്ത്യന്‍ ആയും ജീവിച്ച് മരിക്കണം ഇതൊക്കെ ഒരു പ്രഹസനം ആയിട്ട് എനിക്ക് തോന്നുന്നുള്ളൂ’ എന്നായിരുന്നു ഒരു വിമര്‍ശനം. ഇതിന് ഫിറോസ് നല്‍കിയ മറുപടി ‘ഇതൊക്കെ ആണെങ്കിലും ഇതൊന്നും അല്ലെങ്കിലും മറ്റൊരു മനോഹരമായ ഓപ്ഷന്‍ ഉണ്ട്. നന്നായി ജീവിച്ചു ‘മനുഷ്യനായി’ മരിക്കല്‍!’ എന്നായിരുന്നു.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ഫിറോസിനെ അഭിനന്ദിച്ചും സ്നേഹം അറിയിച്ചുമൊക്കെ നിരവധി പേര്‍ എത്തുന്നുണ്ട്. എന്നാല്‍ ഫിറോസിനെ വിമര്‍ശിക്കുന്നവരുമുണ്ട്. റീച്ചിന് വേണ്ടിയുള്ള ശ്രമമാണെന്ന തരത്തിലാണ് ചിലരുടെ വിമര്‍ശനം.

 

The post കിടിലന്‍ ഫിറോസ് ശബരിമലയില്‍; കമന്റ് ബോക്‌സില്‍ പൊങ്കാലയും അനുമോദനവും appeared first on Metro Journal Online.

See also  പനയംപാടത്ത് ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി; ഉന്നതതല യോഗം അവസാനിച്ചു

Related Articles

Back to top button