Kerala

സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കി മാറ്റേണ്ടെന്ന്

എഡിഎം നവീൻ ബാബുവിന്റെ മരണവും പിപി ദിവ്യക്കെതിരായ കേസും സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കി മാറ്റേണ്ടെന്ന് സിപിഎം നേതാവ് പി ജയരാജൻ. വിഷയം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നവീന്റെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും ജയരാജൻ ഫര#്ഞു

മാധ്യമങ്ങൾക്ക് നവീന്റെ മരണത്തിൽ ദുഃഖമില്ല. അവർക്ക് സിപിഎമ്മിനെ അടിക്കാനുള്ള വടിയായി വിഷയത്തെ മാറ്റണം. കച്ചവട താത്പര്യമാണ് വിഷയത്തെ സജീവമാക്കി നിർത്തുന്നത്. മാധ്യമങ്ങളുടെ ലക്ഷ്യം മാർക്‌സിസ്റ്റ് വിരുദ്ധ രാഷ്ട്രീയം ഉത്പാദിപ്പിക്കലാണ്

നവീന്റെ മരണത്തിൽ സിപിഎം ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങിൽ പാർട്ടി പ്രവർത്തകർ പങ്കെടുത്തു. അദ്ദേഹത്തിന്റെ കുടുംബം പാർട്ടി കുടുംബമാണ്. കലക്ടറെ സംബന്ധിച്ച പരാതിയിലും അന്വേഷണം നടത്തുന്നുണ്ടെന്ന് പി ജയരാജൻ പറഞ്ഞു

See also  ഉരുൾപൊട്ടൽ ദുരന്തം: വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു

Related Articles

Back to top button