Kerala

മാടായി കോളേജ് നിയമന വിവാദം: പ്രശ്‌നപരിഹാരത്തിനായി കെപിസിസി മൂന്നംഗ സമിതിയെ നിയോഗിക്കും

മാടായി കോളേജ് നിയമനവുമായി ബന്ധപ്പെട്ട് എംകെ രാഘവൻ എംപിയും പ്രാദേശിക കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ കെപിസിസിയുടെ ഇടപെടൽ. തർക്കം പരിഹരിക്കാൻ മൂന്നംഗ സമിതിയെ കെപിസിസി നിയോഗിക്കും. ചെയർമാൻ അടക്കമുള്ള സമിതി അംഗങ്ങളെ ഇന്ന് തീരുമാനിക്കും. കണ്ണൂരിലെ പ്രശ്‌നം ഗുരുതരമെന്നാണ് പാർട്ടി വിലയിരുത്തൽ

പ്രദേശത്ത് പാർട്ടി രണ്ട് തട്ടിലായതോടെ ഡിസിസി നേതൃത്വം കെപിസിസിയുടെ അടിയന്തര ഇടപെടൽ തേടിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനെ അടക്കം ഡിസിസി അധ്യക്ഷൻ കണ്ടിരുന്നു. എംകെ രാഘവന് ഒപ്പമുള്ള കോളേജ് ഡയറക്ടർമാർക്കെതിരെ നടപടിയെടുത്തത് മതിയായ കാരണമുള്ളത് കൊണ്ടാണെന്നും ഡിസിസി നേതൃത്വം അറിയിച്ചു

കോളേജ് ഭരണസമിതി സംഘടനാ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്നും സംഘടനാ ജനറൽ സെക്രട്ടറിക്ക് അയച്ച കത്തിൽ ഡിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു. എംകെ രാഘവൻ ചെയർമാനായ കോളേജിൽ അദ്ദേഹത്തിന്റെ ബന്ധുവായ സിപിഎം പ്രവർത്തകന് ജോലി നൽകിയതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം രൂക്ഷമായത്.

See also  അടൂരിൽ 17 വയസുകാരി അമ്മയായി; ഒപ്പം താമസിച്ചിരുന്ന 21കാരൻ അറസ്റ്റിൽ

Related Articles

Back to top button