Kerala

തിരുവനന്തപുരത്ത് നവജാത ശിശുവിന്‍റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പൊത്തൻകോട് വാവരമ്പലത്ത് നവജാതശിശുവിന്‍റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശിനിയായ അമൃതയാണ് പൂർണവളർച്ചയെത്താത്ത കുട്ടിയെ പ്രസവിച്ചതിനു പിന്നാലെ കുഴിച്ചിട്ടത്.

പ്രസവത്തിനു ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് അമൃതയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സ തേടി. ഇതേ തുടർന്നാണ് കുട്ടിയുടെ മരണ വിവരം പുറത്താവുന്നത്. തുടർന്ന് ഡോക്‌ടർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസും പഞ്ചായത്ത് അധികൃതരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കുട്ടിയെ കുഴിച്ചിടാനുള്ള സാഹചര്യത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.

The post തിരുവനന്തപുരത്ത് നവജാത ശിശുവിന്‍റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  തൃശ്ശൂർ പൂരം കലക്കൽ: എഡിജിപിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, ഗൂഢാലോചന സംശയിച്ച് റവന്യു മന്ത്രിയുടെ മൊഴി

Related Articles

Back to top button