Kerala
സോണിയ ഗാന്ധിയും വയനാട്ടിലേക്ക്; ബുധനാഴ്ച റാലിയിൽ പങ്കെടുക്കും

വയനാട്: ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് പിന്തുണയുമായി സോണിയാ ഗാന്ധിയും വയനാട്ടിലേക്ക്. പ്രിയങ്കയ്ക്കൊപ്പം വയനാട്ടിൽ എത്തുന്ന സോണിയ ബുധനാഴ്ച നടക്കുന്ന റോഡ് ഷോയിലും പങ്കെടുക്കും. രാഹുൽ ഗാന്ധിയും പ്രചാരണത്തിൽ പങ്കാളിയാകും. രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ഡലത്തിൽ നിന്നാണ് പ്രിയങ്ക കന്നിയങ്കം കുറിക്കുന്നത്.
കോൺഗ്രസ് കോട്ടയായ വയനാട്ടിലെ ഉപ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് പ്രതീക്ഷ. സത്യൻ മൊകേരിയാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി. നവ്യ ഹരിദാസാണ് വയനാട്ടിലെ ബിജെപി സ്ഥാനാർഥി.
The post സോണിയ ഗാന്ധിയും വയനാട്ടിലേക്ക്; ബുധനാഴ്ച റാലിയിൽ പങ്കെടുക്കും appeared first on Metro Journal Online.