കൊയിലാണ്ടി എടിഎം കവർച്ച: പരാതി വ്യാജം, പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ

കൊയിലാണ്ടി എടിഎം കവർച്ച കേസിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ. കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്നുവെന്ന പരാതി വ്യാജമാണെന്ന് പോലീസ് അറിയിച്ചു. പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിലായത്. താഹയിൽ നിന്ന് 37 ലക്ഷം രൂപ കണ്ടെത്തി
72,40,000 രൂപ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. എടിഎം കൗണ്ടറുകളിൽ പണം നിറയ്ക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വെച്ച് കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവർന്നെന്നായിരുന്നു പരാതി. സുഹൈലിനെ കാറിൽ ബന്ദിയാക്കിയ നിലയിലും ശരീരമാകെ മുളകുപൊടി വിതറിയ നിലയിലുമാണ് കണ്ടെത്തിയത്
യാത്രക്കിടെ പർദ ധരിച്ച രണ്ട് പേരിൽ ഒരാൾ വണ്ടിയുടെ മുന്നിലേക്ക് വീണെന്നും വാഹനം നിർത്തിയപ്പോൾ മറ്റൊരു സ്ത്രീ ആക്രമിച്ചെന്നുമായിരുന്നു യുവാവിന്റെ മൊഴി. മൊഴിയിൽ വൈരുധ്യമുണ്ടായതിനെ തുടർന്നാണ് പോലീസ് വിശദമായി അന്വേഷിച്ചത്.
The post കൊയിലാണ്ടി എടിഎം കവർച്ച: പരാതി വ്യാജം, പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ appeared first on Metro Journal Online.