Kerala

അൻവറിനെ തള്ളി സുധാകരൻ

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിന്റെ ആവശ്യം തള്ളി കോൺഗ്രസ്. ചേലക്കരയിൽ രമ്യ ഹരിദാസ് അല്ലാതെ മറ്റൊരു സ്ഥാനാർഥിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. പാർട്ടിയിൽ ആരുടെയും പിന്തുണയില്ലാത്ത ബുദ്ധിജീവിയായിരുന്നു പി സരിൻ എന്നും അദ്ദേഹം പറഞ്ഞു

ചേലക്കരയിൽ രമ്യയെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർഥി എൻകെ സുധീറിനെ പിന്തുണക്കണമെന്നായിരുന്നു പിവി അൻവർ ആവശ്യപ്പെട്ടത്. ഇക്കാര്യം അംഗീകരിക്കാനാകില്ലെന്ന് കെ സുധാകരൻ പറഞ്ഞു. അൻവറിനെ കൂടെ ചേർക്കുന്നത് അദ്ദേഹത്തിന്റെ നിലപാടുകൾ ഞങ്ങളുമായി യോജിച്ച് പോകുന്നത് കൊണ്ടാണ്.

വർഗീയ ഫാസിസ്റ്റ് ശക്തികൾക്കും ജനവിരുദ്ധ സർക്കാരിനും എതിരെയാണ് അൻവറിന്റെ പോരാട്ടമെന്നും സുധാകരൻ പറഞ്ഞു. ചേലക്കര തിരികെ പിടിക്കും. മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും ഏകപക്ഷീയമായ വിജയം നേടും. സരിൻ പോയതിൽ പാർട്ടിക്കൊരു നഷ്ടവുമില്ലെന്നും സുധാകരൻ പറഞ്ഞു.

See also  കെഎസ്ആർടിസി ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന ഉത്തരവ് പിൻവലിച്ചു

Related Articles

Back to top button