Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടകക്കും തമിഴ്‌നാടിനും മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴികളുടെ സ്വാധീനഫലമായാണ് മഴ.

സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഒക്ടോബർ 23നും ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബര് 25 വരെ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് പ്രവചനം

മണിക്കൂറിൽ 30 മുതൽ നാൽപത് കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

The post സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് appeared first on Metro Journal Online.

See also  അതിതീവ്ര മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ റെഡ് അലർട്ട്, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Related Articles

Back to top button