Kerala

നവീൻബാബു പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് കണ്ടെത്തൽ

ജീവനൊടുക്കിയ എഡിഎം നവീൻബാബു ചെങ്ങളായിയിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യു ജോയന്റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തൽ. ഫയൽ ബോധപൂർവം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ല. അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും.

പിപി ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താൻ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ കലക്ടർ മൊഴി നൽകിയിട്ടുണ്ട്. കൈക്കൂലി നൽകിയെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനിൽ നിന്ന് മൊഴിയെടുത്തിരുന്നു. എന്നാൽ റവന്യു വകുപ്പ് സംഘത്തിന് മുന്നിൽ മൊഴി നൽകാൻ പി പി ദിവ്യ തയ്യാറായിട്ടില്ല

അതേസമയം നവീൻബാബു ജീവനൊടുക്കിയിട്ട് ഇന്നേക്ക് ഒരാഴ്ച തികയുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് നവീൻബാബു മരിച്ചത്. സംഭവത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തെങ്കിലും പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല

The post നവീൻബാബു പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് കണ്ടെത്തൽ appeared first on Metro Journal Online.

See also  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തൃശ്ശൂരിൽ; ദിവ്യക്കെതിരെ നടപടിയുണ്ടാകുമോ

Related Articles

Back to top button