Kerala

എഡിഎം നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

എഡിഎം നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പുലർച്ചെ നാലരക്കും അഞ്ചരക്കും ഇടയിലാണ് മരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യാത്രയയപ്പ് ചടങ്ങിനിടെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ അഴിമതി ആരോപണത്തിൽ മനംനൊന്താണ് മരണമെന്നാണ് സൂചന

നവീൻ ബാബു പെട്രോൾ പമ്പിന് എൻഒസി അനുവദിക്കുന്നതിൽ വഴിവിട്ട് ഇടപെടൽ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് പിപി ദിവ്യ അവരുടെ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തി ആരോപിച്ചത്. തന്റെ കൈവശമുള്ള തെളിവുകൾ ആവശ്യമുള്ളപ്പോൾ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു

ഇതിന് പിന്നാലെയാണ് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ നവീൻബാബു കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തലിൽ വ്യക്തമായിരുന്നു.

The post എഡിഎം നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് appeared first on Metro Journal Online.

See also  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Articles

Back to top button