Kerala

പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയാകും; സതീശന് ധാർഷ്ട്യം, പക്വതയില്ലാത്ത നേതാവെന്നും ഷാനിബ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് വിട്ട മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ കെ ഷാനിബ്. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഷാനിബ് ഇന്നും വാർത്താ സമ്മേളം നടത്തി. ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണ് കോൺഗ്രസ് സമീപനമെന്ന് ഷാനിബ് പറഞ്ഞു

പാർട്ടി പ്രവർത്തകരുടെ വാക്ക് കേൾക്കാൻ തയ്യാറാകാത്ത ആളാണ് സതീശൻ. സതീശന് ധാർഷ്ട്യമാണ്. മുഖ്യമന്ത്രി ആകാൻ എല്ലാവരെയും ചവിട്ടി മെതിച്ച് സതീശൻ മുന്നോട്ടു പോകുന്നു. ഉപതെരഞ്ഞെടുപ്പ് സ്‌പെഷ്യലിസ്റ്റ് ആയ സതീശന്റെ തന്ത്രങ്ങൾ പാലക്കാട് പാളുമെന്നും ഷാനിബ് പറഞ്ഞു

പാർട്ടിയിലെ കുറെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും ഷാനിബ് പറഞ്ഞു. പക്വതയില്ലാത്ത നേതാവാണ് സതീശൻ. വിഡി സതീശനും ഷാഫി പറമ്പിലും പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. ബിജെപിയെ സഹായിക്കാനാണ് സതീശന്റെ ശ്രമമെന്നും ഷാനിബ് പറഞ്ഞു

The post പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയാകും; സതീശന് ധാർഷ്ട്യം, പക്വതയില്ലാത്ത നേതാവെന്നും ഷാനിബ് appeared first on Metro Journal Online.

See also  16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

Related Articles

Back to top button