Kerala

ചേലക്കര കോൺഗ്രസിന്റെ കോട്ട; ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുമെന്ന് വിഎം സുധീരൻ

ഇടക്കാലത്ത് കൈവിട്ട് പോയെങ്കിലും ചേലക്കര കോൺഗ്രസിന്റെ ഉറച്ച കോട്ടയാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉറച്ച വാശി പ്രവർത്തകരിൽ കാണാൻ കഴിയുന്നുണ്ടെന്നും സുധീരൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പോലും അപമാനകരമായ ഒരു ഭരണമാണ് പിണറായി വിജയൻ സർക്കാർ നടത്തുന്നത്. അത് ജനങ്ങളിൽ മടുപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി

പിണറായി വിജയന്റെ ഭരണം കേരളത്തെ സർവനാശത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. ജനങ്ങളുടെ മനസ്സിൽ ഇത്ര മടുപ്പുള്ളവാക്കുന്ന ഒരു സർക്കാർ ഇതുവരെ വന്നിട്ടില്ല. സ്വാർഥ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം നില കൊള്ളുന്ന ഭരണമാണ് ഇതെന്നും സുധീരൻ പറഞ്ഞു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. എതിർപ്പുകളും മറ്റും പല സന്ദർഭങ്ങളായി പുറത്തുവരും. എന്നാൽ പാർട്ടി നേതൃത്വം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞാൽ പിന്നീട് എതിർപ്പുകൾ ഉണ്ടാകാൻ പാടില്ലെന്നും സുധീരൻ പറഞ്ഞു

The post ചേലക്കര കോൺഗ്രസിന്റെ കോട്ട; ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുമെന്ന് വിഎം സുധീരൻ appeared first on Metro Journal Online.

See also  യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികളുടെ ഭരണം ഓർത്തഡോക്‌സ് സഭക്ക് കൈമാറണമെന്ന് സുപ്രീം കോടതി

Related Articles

Back to top button