Kerala

സിപിഎം സംസ്ഥാന സമ്മേളന തീയതി

സിപിഎം സംസ്ഥാന സമ്മേളന തീയതികളിൽ മാറ്റം. അടുത്ത വർഷം മാർച്ച് ആറ് മുതൽ 9 വരെ കൊല്ലത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. നേരത്തെ ഫെബ്രുവരിയിൽ സംസ്ഥാന സമ്മേളനം നടക്കുമെന്നാണ് അറിയിച്ചിരുന്നത്.

ബംഗാളിലെ സംസ്ഥാന സമ്മേളനം കേരളത്തിലെ സമ്മേളന തീയതിയിലാണ് നടക്കുന്നത്. ഇതിനാലാണ് പിബിയുടെ അനുമതിയോടെ കേരളത്തിലെ സമ്മേളന തീയതി മാറ്റിയതെന്ന് എംവി ഗോവിന്ദൻ അറിയിച്ചു.

സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കം വിലയിരുത്താനായി കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ സംബന്ധിക്കാൻ എത്തിയതാണ് എംവി ഗോവിന്ദൻ. ധനമന്ത്രി കെഎൻ ബാലഗോപാൽ അടക്കമുള്ള നേതാക്കളും യോഗത്തിൽ സംബന്ധിച്ചു.

See also  മൂന്ന് ജില്ലകളിൽ ഇന്ന്‌ റെഡ് അലർട്ട്, നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Related Articles

Back to top button