Kerala

ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂടിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. 56കാരനായ കുമാറാണ് മരിച്ചത്. രണ്ട് നില കെട്ടിടത്തിന് മുകളിൽ നിന്നാണ് കുമാർ വീണത്

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ജോലി ചെയ്യുന്നതിനിടെ തല കറങ്ങുകയും മുകളിൽ നിന്ന് വീഴുകയുമായിരുന്നു

ഗുരുതരമായി പരുക്കേറ്റ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ മരിക്കുകയായിരുന്നു.

The post ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു appeared first on Metro Journal Online.

See also  കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; സഹയാത്രികനെ അടിച്ച് പെൺകുട്ടി

Related Articles

Back to top button