Kerala

വയനാടിന്റെ കുടുംബമാകുന്നതിൽ അഭിമാനമുണ്ട്; കൂടെയുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി

തനിക്ക് വോട്ട് അഭ്യർഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത് ആദ്യമാണെന്ന് പ്രിയങ്ക ഗാന്ധി. വയനാടിന്റെ കുടുംബമാകുന്നതിൽ അഭിമാനമുണ്ട്. റോഡ് ഷോയ്ക്ക് ശേഷം കൽപ്പറ്റയിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 17ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതെന്നും പ്രിയങ്ക പരഞ്ഞു

അച്ഛനും അമ്മയ്ക്കും സഹോദരനും വേണ്ടി പ്രചാരണം നടത്തിയിട്ടുണ്ട്. പക്ഷേ ആദ്യമായിട്ടാണ് എനിക്ക് വേണ്ടി ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിങ്ങളുടെ പിന്തുണ തേടുന്നത്. ഇത് വ്യത്യസ്തമായ അനുഭവമാണ്. വയനാട്ടിലെ സ്ഥാനാർഥിയായി മത്സരിക്കാൻ അവസരം നൽകിയ കോൺഗ്രസ് അധ്യക്ഷനോട് വലിയ നന്ദിയുണ്ട്

കുറച്ച് നാളുകൾക്ക് മുമ്പ് വയനാട്ടിലെ മുണ്ടക്കൈയിൽ സഹോദരനൊപ്പം വന്നു. അവിടെ എല്ലാം നഷ്ടമായവരെ കണ്ടു. ഉരുൾപൊട്ടലിൽ ജീവിതം ഇല്ലാതായ മനുഷ്യരെ കണ്ടു. ഞാൻ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചു കൊണ്ട് പ്രവർത്തിക്കുകയായിരുന്നു. വയനാട്ടുകാരുടെ ധൈര്യം വലിയ ആഴത്തിൽ സ്പർശിച്ചു

വയനാടുമായുള്ള ബന്ധം കൂടുതൽ ദൃഡമാക്കും. രാത്രിയാത്രാ നിരോധനം, മെഡിക്കൽ കോളേജ് തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും രാഹുൽ വ്യക്തമാക്കി തന്നിട്ടുണ്ട്. ഇത് എന്റെ പുതിയ യാത്രയാണ്. ഇതിൽ നിങ്ങൾ ഓരോരുത്തരുമാണ് ഗുരുക്കൻമാരെന്നും പ്രിയങ്ക പറഞ്ഞു.

The post വയനാടിന്റെ കുടുംബമാകുന്നതിൽ അഭിമാനമുണ്ട്; കൂടെയുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി appeared first on Metro Journal Online.

See also  ജി സുധാകരന് അവഗണനയെന്ന ആരോപണം; അർഹിക്കുന്ന ആദരവ് നൽകണമെന്ന് എംവി ഗോവിന്ദൻ

Related Articles

Back to top button