Kerala

ശോഭാ സുരേന്ദ്രന് പങ്കുണ്ടെന്ന് ആര് പറഞ്ഞാലും വിശ്വസിക്കില്ല; കുളം കലക്കിയവർ നിരാശരാകുമെന്ന്‌ സുരേന്ദ്രൻ

ശോഭ സുരേന്ദ്രനെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിടുകയാണൈന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ബിജെപി നേതാക്കളെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല. കൊടകര കുഴൽപ്പണം സംബന്ധിച്ച് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ ശോഭാ സുരേന്ദ്രന് പങ്കുണ്ടെന്നായിരുന്നു പ്രചാരണം

ഇപ്പോൾ ഉയർന്നുവന്ന എല്ലാ പ്രശ്‌നവും യുഡിഎഫും എൽഡിഎഫും ഉണ്ടാക്കിയതാണ്. ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ച ചെയ്യാതിരിക്കാൻ യുഡിഎഫും എൽഡിഎഫും ഗൂഢാലോചന നടത്തുന്നു. അതിലേക്ക് ബിജെപി നേതാക്കളുടെ പേര് വലിച്ചിഴക്കുന്നത് ദുരുദ്ദേശ്യപരമാണ്

പാർട്ടി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ശോഭാ സുരേന്ദ്രന്റെ പേര് പറഞ്ഞ് ഒരാഴ്ച കുളം കലക്കിയവർക്ക് നിരാശയുണ്ടാകും. ശോഭാ സുരേന്ദ്രന് ഇക്കാര്യത്തിൽ പങ്കുണ്ടെന്ന് ആര് പറഞ്ഞാലും വിശ്വസിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

See also  ആർഎസ്എസ് പ്രവർത്തകരെ വിശുദ്ധരായി പ്രഖ്യാപിച്ച് ഔസേപ്പച്ചൻ

Related Articles

Back to top button