Kerala

പിവി അൻവറിന്റെ പിന്തുണ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിന്റെ പിന്തുണ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. വർഗീയ ശക്തികളെ പരാജയപ്പെടുത്താൻ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്ന് രാഹുൽ പറഞ്ഞു. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞു

അതേസമയം എൽഡിഎഫ്-ബിജെപി ഡീലിന്റെ വ്യക്തമായ തെളിവാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പോലീസ് നീക്കമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് ആരോപിച്ചു. രാഹുലിനെ മണ്ഡലത്തിൽ നിന്നും മാറ്റി നിർത്തി ബിജെപിയെ സഹായിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും ഫിറോസ് ആരോപിച്ചു

പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പിവി അൻവറിന്റെ പിന്തുണ ലഭിച്ചതോടെ യുഡിഎഫ് ആത്മവിശ്വാസത്തിലാണ്.

The post പിവി അൻവറിന്റെ പിന്തുണ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ appeared first on Metro Journal Online.

See also  അർഹിക്കുന്നതിനപ്പുറമുള്ള പരിഗണന ആയിഷ പോറ്റിക്ക് നൽകിയിട്ടുണ്ട്; ഇത് വർഗവഞ്ചന: ജെ മേഴ്‌സിക്കുട്ടിയമ്മ

Related Articles

Back to top button