Kerala

സ്വർണത്തിന് വീണ്ടും കുത്തനെ ഇടിവ്; പവന് രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 11,560 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ രണ്ടാം ദിവസമാണ് പവന്റെ വിലയിൽ വൻ ഇടിവുണ്ടായത്. ഇന്ന് പവന് 6320 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 5240 രൂപയും കുറഞ്ഞിരുന്നു. രണ്ട് ദിവസം കൊണ്ട് മാത്രം പവന് 11,560 രൂപയാണ് കുറഞ്ഞത്

ഇതോടെ പവന്റെ വില ഇന്ന് 1,17,760 രൂപയിലെത്തി. ഗ്രാമിന് 790 രൂപ കുറഞ്ഞ് 14,620 രൂപയിലെത്തി. ദിവസങ്ങൾക്ക് ശേഷമാണ് ഗ്രാമിന്റെ വില 15,000ൽ താഴെ എത്തുന്നത്. നിക്ഷേപകർ ലാഭം എടുക്കുന്നതിനെ തുടർന്ന് രാജ്യാന്തര വില താഴ്ന്നതും ഡോളർ കരുത്താർജിച്ചതുമാണ് വില ഇടിവിന് കാരണം

റെക്കോർഡുകൾ പ്രതിദിനം തിരുത്തി മുന്നേറുന്ന കാഴ്ചയാണ്  കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ കണ്ടത്. ഒരു ഘട്ടത്തിൽ സ്വർണവില 1.31 ലക്ഷം വരെ എത്തിയിരുന്നു. പിന്നീടാണ് ഇടിവ് ആരംഭിച്ചത്.
 

See also  പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികൾക്ക് ഇരുപത് ദിവസത്തെപരോൾ അനുവദിച്ചു

Related Articles

Back to top button