Kerala

ശ്രുതിയുടെ ആത്മഹത്യ; കേസെടുത്തതിന് പിന്നാലെ ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കോയമ്പത്തൂരിൽ താമസിക്കുന്ന കൊല്ലം സ്വദേശിയായ അധ്യാപിക ശ്രുതി(24) നാഗർകോവിലിലെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് കേസെടുത്തതിന് പിന്നാലെ ശ്രുതിയുടെ ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

ഇവരെ കന്യാകുമാരി ആശാരിപ്പള്ളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭർതൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയാതെ ജീവനൊടുക്കുകയാണെന്ന് ശ്രുതി കോയമ്പത്തൂരിലുള്ള മാതാപിതാക്കളെ അറിയിച്ചിരുന്നു. ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പിൽ ജോലി ചെയ്യുന്ന കാർത്തിക് ആറ് മാസം മുമ്പാണ് ശ്രുതിയെ വിവാഹം ചെയ്തത്

ശുചീന്ദ്രം പോലീസും ആർഡിഒയും വീട്ടിലെത്തി കാർത്തിക്കിന്റെയും അമ്മയുടെയും മൊഴിയെടുത്തിരുന്നു. പിന്നാലെയാണ് ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

The post ശ്രുതിയുടെ ആത്മഹത്യ; കേസെടുത്തതിന് പിന്നാലെ ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു appeared first on Metro Journal Online.

See also  എംഎം ലോറൻസിന്റെ മൃതദേഹം പുറത്തേക്കെടുക്കാൻ സമ്മതിക്കാതെ മകൾ; ടൗൺ ഹാളിൽ നാടകീയ രംഗങ്ങൾ

Related Articles

Back to top button