Kerala

ശുത്രിയുടെ മരണം കൊലപാതകമെന്ന് പിതാവ്; ആത്മഹത്യയുടെ ലക്ഷണമല്ല

നാഗർകോവിലിൽ സ്ത്രീധന പീഡനത്തിന് ഇരയായി മലയാളി അധ്യാപിക ശുത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കുടുംബം. ശ്രുതിയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി പിതാവ് ബാബു പറഞ്ഞു. അന്യനാട്ടുകാർ ആയതിനാൽ നാഗർകോവിൽ പോലീസിൽ നിന്ന് അനുകൂല പ്രതികരണം ലഭിക്കുന്നില്ല

ശ്രുതിയുടെ ഭർതൃമാതാവിന് അടക്കം ദീപാവലി സമ്മാനങ്ങൾ വാങ്ങി കാത്തിരിക്കുമ്പോഴാണ് മകളുടെ മരണവിവരം അറിഞ്ഞതെന്നും ബാബു പറഞ്ഞു. മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യയുടെ ലക്ഷണമില്ല. രാവിലെ ക്ഷേത്രത്തിൽ പോയി സന്തോഷത്തോടെയാണ് മകൾ തിരിച്ചുവന്നത്

ശ്രുതിയുടെ ഭർതൃമാതാവിന് അടക്കം ദീപാവലി സമ്മാനങ്ങൾ വാങ്ങിയിരുന്നു. മകളുടെ വരവ് കാത്തിരിക്കുമ്പോഴാണ് മൃതേദഹം കാത്തിരിക്കേണ്ടി വന്നതെന്നും പിതാവ് പറഞ്ഞു

The post ശുത്രിയുടെ മരണം കൊലപാതകമെന്ന് പിതാവ്; ആത്മഹത്യയുടെ ലക്ഷണമല്ല appeared first on Metro Journal Online.

See also  വയനാട് ദുരന്തം: സാമ്പത്തിക സഹായമടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉടനെന്ന് കേന്ദ്രം

Related Articles

Back to top button